മഴ ദുര്‍ബലമാകുന്നു; എട്ട് ജില്ലകളിലെ യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു

നാളെയും മറ്റന്നാളും രണ്ടു ജില്ലകളില് വീതം യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ ദുര്‍ബലപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മഴകുറയുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ നിന്ന് യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

അതിശക്ത മഴപെയ്‌തെക്കുമെന്ന വിലയിരുത്തലില്‍ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ എട്ട് ജില്ലകളിലെ അലേര്‍ട്ടാണ് പിന്‍വലിച്ചത്.

നാളെയും മറ്റന്നാളും രണ്ടു ജില്ലകളില്‍ വീതം യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മറ്റന്നാള്‍ ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version