മുത്തേ, പൊന്നേ, കരളേ,; രാഹുല്‍ ഗാന്ധിക്ക് ചുംബനം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍-വീഡിയോ

കാറിലിരുന്ന് പ്രവര്‍ത്തകര്‍ക്ക് കൈ കൊടുക്കവെ അപ്രതീക്ഷിതമായി ഒരാള്‍ രാഹുലിന്റെ കവിളില്‍ ചുംബിച്ചത്

കല്‍പ്പറ്റ: വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ചുംബനം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. വയനാട്ടിലെ ദുരിതബാധിതര്‍ക്കിടയില്‍ സന്ദര്‍ശനം നടത്താനെത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരാള്‍ രാഹുല്‍ ഗാന്ധിക്ക് ചുംബനം നല്‍കിയത്.

കാറിലിരുന്ന് പ്രവര്‍ത്തകര്‍ക്ക് കൈ കൊടുക്കവെ അപ്രതീക്ഷിതമായി ഒരാള്‍ രാഹുലിന്റെ കവിളില്‍ ചുംബിച്ചത്. എന്നാല്‍ ചുംബനം നല്‍കിയ പ്രവര്‍ത്തകനെ തടയാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചില്ല. ചുംബിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പങ്കുവെച്ചത്.

മഴക്കെടുതി ബാധിച്ച വയനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്നലെയാണ് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിക്കാനും സഹായ വസ്തുക്കള്‍ കൈമാറാനുമാണ് രാഹുല്‍ എത്തിയത്.

Exit mobile version