ന്യൂനമര്‍ദം ശക്തമാകുന്നു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദം ശക്തമാകുന്നു. അതിനാല്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
അതിനാല്‍ തെക്കു പടിഞ്ഞാറ് അറബിക്കടല്‍, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്കി.

Exit mobile version