കെഎസ്ആർടിസിയിൽ സഞ്ചരിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി യുവാവ്; കൈയ്യോടെ പിടികൂടി പെൺകുട്ടി

ആറ്റിങ്ങൽ-കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ബസിൽ വെച്ചായിരുന്നു സംഭവം.

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവെ സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് അറസ്റ്റിൽ. വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റിലായത്. ആറ്റിങ്ങൽ-കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ബസിൽ വെച്ചായിരുന്നു സംഭവം.

ആറ്റിങ്ങൾ സ്വദേശിനിയുടെ പരാതിയിൽ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ അമ്മയുടെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപെട്ട മകൾ സഹയാത്രികരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇടപെട്ട യാത്രക്കാർ പ്രതിയുടെ മൊബൈലിൽ നിന്നും ബസ് യാത്രക്കാരായ നിരവധി സ്ത്രീകളുടെ വീഡിയോകൾ കണ്ടെടുത്തു. തുടർന്ന് ഇയാളെ യാത്രക്കാർ ചേർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Exit mobile version