കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍; എട്ട് ട്രെയിനുകള്‍ റദ്ദാക്കി

മൈസൂര്‍ പാതയിലെ മണ്ണിടിച്ചില്‍ കാരണം കണ്ണൂര്‍ - യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഉള്‍പ്പടെ പത്ത് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് പാലക്കാട് റെയില്‍വെ ഡിവിഷന്‍ അറിയിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് എട്ട് ട്രെയിനുകളുടെ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം- നിസ്സാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം -മുംബൈ നേത്രാവതി എക്‌സ്പ്രസ്, ഓഖ- എറണാകുളം എക്‌സ്പ്രസ്, മുംബൈ- എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവ ഉള്‍പ്പടെയാണ് റദ്ദാക്കിയിരിക്കുന്നത്.

അതേസമയം മണ്ണിടിഞ്ഞത് കാരണം കൊങ്കണ്‍ വഴി പേകേണ്ട 14 ട്രെയിനുകള്‍ പാലക്കാട് – പോതന്നൂര്‍ റൂട്ടില്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്. മുംബൈയില്‍ നിന്ന് മംഗലാപുരം ഭാഗത്തേക്കുളള ട്രെയിനുകള്‍ സുറത് കല്ലില്‍ യാത്ര അവസാനിപ്പിക്കും.

മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുളള ട്രെയിനുകളുടെ സര്‍വീസ് സുറത് കല്ലില്‍ നിന്നാണ് ആരംഭിക്കുക. മംഗലാപുരം – മുംബൈ പാതയില്‍ നാല് ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. മൈസൂര്‍ പാതയിലെ മണ്ണിടിച്ചില്‍ കാരണം കണ്ണൂര്‍ – യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഉള്‍പ്പടെ പത്ത് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് പാലക്കാട് റെയില്‍വെ ഡിവിഷന്‍ അറിയിച്ചു.

Exit mobile version