ഉരുൾപൊട്ടൽ, ശബ്ദം കേട്ട് കാട്ടിലേയ്ക്ക് കുടുംബത്തോടെ ഓടിക്കയറി; ഇരുട്ടിൽ വഴിതെറ്റി, നാലാംക്ലാസുകാരൻ കൊടുംവനത്തിൽ ഒറ്റയ്ക്ക് അലഞ്ഞത് രണ്ടുമണിക്കൂർ! ഒടുവിൽ

നിടുംപൊയിൽ: ഉരുൾപൊട്ടലിൽ അർഷൽ എന്ന നാലാംക്ലാസുകാരൻ കാട്ടിൽ ഒറ്റപ്പെട്ട് അലഞ്ഞത് രണ്ടുമണിക്കൂർ നേരം. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ ഉരുൾപൊട്ടിയത്.

പോലീസ് ഉദ്യോഗസ്ഥന്റ വീട്ടില്‍ മോഷണം: സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ട് അർഷലും കുടുംബവും കാട്ടിലേയ്ക്ക് ഓടിക്കയറി. സമീപത്തെ മറ്റു മൂന്ന് കുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും അർഷലിന് വഴിതെറ്റി. ഇതോടെ രണ്ടുമണിക്കൂറിലേറെയാണ് കണ്ണവത്തെ കൊടുംവനത്തിൽ അർഷൽ ഒറ്റയ്ക്ക് അലഞ്ഞത്. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് അർഷലിനെ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. മകനെ കണ്ടെത്തിയ ആശ്വാസത്തിലാണ് കുടുംബം.

Fourth class student | Bignewslive

അർഷലിന്റെ വീടിന്റെ ഇരുവശങ്ങളിലൂടെയുമാണ് ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചത്. തലനാരിഴയ്ക്കാണ് കുടുംബം ജീവിതത്തിലേയ്ക്ക് കരകയറിയത്. നിലവിൽ, അർഷലും കുടുംബവും നിലവിൽ പെരിന്തോടി വേക്കളം എ.യു.പി. സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ്. സുരേഷ്-രേഷ്മ ദമ്പതിമാരുടെ മകനായ അർഷൽ കൊമ്മേരി ഗവ. യു.പി. സ്‌കൂളിലെ വിദ്യാർഥിയാണ്. ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മന്ത്രി എം.വി.ഗോവിന്ദൻ അർഷലുമായി സംസാരിച്ചു.

Exit mobile version