തോട്ടം മേഖലയില്‍ കാര്‍ഷിക ആദായ നികുതി ഒഴിവാക്കി

തിരുവനന്തപുരം: തോട്ടം മേഖലയില്‍ കാര്‍ഷിക ആദായ നികുതി ഒഴിവാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നികുതി ഒഴിവാക്കിയ തീരുമാനം സ്വീകരിച്ചത്.

തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.

Exit mobile version