വാഹനം ഓടിക്കുമ്പോള്‍ മാത്രമല്ല, സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം; കൂട്ടുകാരന്റെ അശ്രദ്ധ ഒരു നിമിഷം നെഞ്ചിടിപ്പ് കൂട്ടിയത് ഇങ്ങനെ…

തൃശൂര്‍:ഗിയറില്ലാത്ത സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അമളി പറ്റാറുണ്ട്. ബൈക്കിന്റെ ആക്‌സിലേറ്റര്‍ തിരിക്കുന്നതുപോലെ സ്റ്റാര്‍ട്ടാക്കി ഇരിക്കുന്ന സ്‌കൂട്ടറിന്റെ ആക്‌സിലേറ്റര്‍ വെറുതെ തിരിച്ചാല്‍ വിവരമറിയും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന കൂട്ടുകാരനോട് വര്‍ത്തമാനത്തിനിടയില്‍ അറിയാതെ ആക്‌സിലേറ്റര്‍ തിരിച്ചു. ആളെവെച്ച് മുന്നോട്ട് കുതിച്ച സ്‌കൂട്ടര്‍ റോഡിലേക്ക് പാഞ്ഞ് ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ടിപ്പറിന്റെ അടിയില്‍പ്പെടാതെ ജീവന്‍ രക്ഷപ്പെട്ടത്.

Exit mobile version