ഇത് നെറ്റിയില്‍ മുത്തമിടുന്ന ചെക്കന്‍ അല്ല; മസില്‍ പെരുപ്പിക്കുന്ന ചെക്കന്‍, വൈറലായി ഒരു ജിം ട്രെയിനറിന്റെ വിവാഹ ചിത്രങ്ങള്‍

അരോമ സ്റ്റുഡിയോസും കസുന്‍ ഷനക ഫോട്ടോഗ്രാഫിയും ചേര്‍ന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

വിവാഹമാണോ വ്യത്യസ്തത വേണം. ഫോട്ടോ ഗ്രഫിയാണെങ്കില്‍ പറയേണ്ടതില്ല. വ്യത്യസ്തത മാത്രമാണ് തേടുന്നത്. വഞ്ചിയില്‍ ഇരുന്നും മറ്റും നിരവധി വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളാണ് എത്തിയിട്ടുള്ളത്. ചിരിപ്പിച്ചും അതിശയിപ്പിച്ചും ഇതിനോടകം ഒട്ടനവധി ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലും നിറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ അത്തരത്തിലൊരു വിവാഹ ചിത്രം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. ജിം ട്രെയ്‌നര്‍ ആയ രണലിയുടെയും സനോലിയുടെയും വെഡ്ഡിങ് ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. ജിമ്മില്‍ വച്ച് തന്നെ കല്യാണ വസ്ത്രത്തില്‍ എടുത്തിരിക്കുന്ന ചിത്രങ്ങളാണ് ഇത്. അരോമ സ്റ്റുഡിയോസും കസുന്‍ ഷനക ഫോട്ടോഗ്രാഫിയും ചേര്‍ന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

കല്യാണ ദിവസം വ്യത്യസ്ത ചിത്രങ്ങള്‍ എത്തുമെങ്കിലും പെണ്ണിനെ ചുംബിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ ഇല്ലാതിരിക്കില്ല. അതില്‍ നിന്നെല്ലാം ഒരുപാട് വ്യത്യസ്തത പുലര്‍ത്തിയാണ് ഈ വിവാഹ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജിം ട്രെയിനറെ വിവാഹം കഴിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് പലരും ഈ ചിത്രങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നത്.

Exit mobile version