‘ഇത്രയ്ക്ക് വേണ്ടായിരുന്നു’! ആത്മഹത്യാ മോഡലില്‍ വിവാഹഫോട്ടോഗ്രഫി, കടുംകൈയ്യായിപ്പോയെന്ന് സൈബര്‍ലോകം

പ്രീ വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗിനൊക്കെ വ്യത്യസ്ത പരീക്ഷണങ്ങളാണ് നടക്കുന്നത്. എത്രമാത്രം വെറൈറ്റി ആക്കാന്‍ പറ്റുമോ എന്നാണ് യുവാക്കള്‍ നോക്കുന്നത്, അതിനായി എന്തുംചെയ്യാനൊരുക്കവുമാണ്.

അതേസമയം, അല്പം അതിരുകടന്നൊരു വിവാഹ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ ലോകത്ത് വിമര്‍ശനങ്ങളേറ്റുവാങ്ങി വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആറ്റില്‍ ചാടി ജീവനൊടുക്കിയ കമിതാക്കളും അവര്‍ക്കരികില്‍ ഉള്ള ആള്‍ക്കാരും എന്ന തോന്നലിലുള്ളതാണ് വീഡിയോ.

രണ്ടു പേരുടെയും കാലുകള്‍ വള്ളികൊണ്ട് കൂട്ടിക്കെട്ടി, ചുറ്റും ചപ്പുചവറുകള്‍ നിറഞ്ഞ്, ജീവനില്ലാത്ത പോലെ വെള്ളത്തില്‍ കിടക്കുകയാണ് ഈ നവ വരനും വധുവും. ഇരുവരെയും അരയില്‍ ചേര്‍ത്തു കെട്ടിയിട്ടുണ്ട്. ജീവനൊടുക്കിയ ശേഷം ശരീരങ്ങള്‍ കരയില്‍ അടിഞ്ഞ പോലെയാണ് ഈ വീഡിയോയുടെ ചിത്രീകരണം.

സ്വന്തം വിവാഹ ഫോട്ടോഗ്രാഫിക്ക് വേണ്ടി ഇത്തരമൊരു ‘കടുംകൈ’ ചെയ്ത ദമ്പതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഗൗതം കശ്യപ് എന്ന വ്യക്തിയാണ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Exit mobile version