കിടിലന്‍ മേക്കോവറില്‍ അതിഥി തൊഴിലാളിയായ വഴിയോരക്കച്ചവടക്കാരി; വ്യത്യസ്ത ആശയത്തിന് പിന്നില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി, വീഡിയോ

Viral Photography | Bignewslive

മോഡലുകള്‍ എന്നും വ്യത്യസ്തരായിരിക്കണമെന്ന മഹാദേവന്‍ തമ്പിയുടെ നിര്‍ബന്ധത്തില്‍ പിറന്നത് പുതിയ മോഡലും പുതിയ ആശയവും. സിനിമട്ടോഗ്രാഫറാണ് മഹാദേവന്‍ തമ്പി. ഇത്തവണ അതിഥി തൊഴിലാളിയാണ് മഹാദേവന്‍ തമ്പിയുടെ മോഡല്‍. വഴിയോരക്കച്ചവടക്കാരിയാണ് ഈ അതിഥി തൊഴിലാളി.

വ്യത്യസ്ത ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലായി കഴിഞ്ഞു. കണ്ടുശീലിച്ച മോഡലുകള്‍ക്ക് പകരമായാണ് അദ്ദേഹം തെരുവിലേയ്ക്ക് ഇറങ്ങിയത്. കണ്ണില്‍ പൊടുന്നനെ പെട്ട വഴിയോരക്കച്ചവടക്കാരിയില്‍ ക്യാമറ കുടുങ്ങുകയായിരുന്നു. ശേഷം, പെണ്‍കുട്ടിയെ ഗംഭീര മേക്കോവര്‍ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്.

വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന്‍ തമ്പി പറയുന്നു. ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ആ ദിവസം മോഡലായ ആ യുവതിയുടെ സന്തോഷം കാണുന്നതില്‍ ആയിരുന്നു എന്നും മഹാദേവന്‍ തമ്പി പ്രതികരിക്കുന്നു.

ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനില്‍ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടില്‍ മോഡലിനു ഗംഭീര മേക്കോവര്‍ നല്‍കിയത് മേക്കപ്മാന്‍ പ്രബിനും, കോസ്റ്റ്യൂം അയന ഡിസൈന്‍സിലെ ഷെറിനുമാണ്.

Exit mobile version