‘കേട്ടാലറയ്ക്കുന്ന തെറിവിളിയും ഭീഷണിയും, എന്നെ തല്ലുന്നവര്‍ക്ക് പാരിതോഷികമെന്നും പ്രതികരണങ്ങള്‍’ വൈറല്‍ ഫോട്ടോ പകര്‍ത്തിയ അഖില്‍ പറയുന്നു, പോലീസില്‍ പരാതി നല്‍കും

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്നത് പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കും ഭാര്യ ലക്ഷ്മിയുടെയും വിവാഹശേഷമുള്ള പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടാണ്. ചിത്രങ്ങള്‍ നിറഞ്ഞതോടെ ഒരു ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ നിറയുകയാണ്. ഒപ്പം ദമ്പതികള്‍ക്ക് നേരെ സൈബര്‍ ആക്രമണവും. എന്നാല്‍ ഭീഷണി ഉയരുന്നത് മറ്റൊരാള്‍ക്കാണ്, അത് ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ അഖില്‍ കാര്‍ത്തികേയനാണ്. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഡിംഗ് സ്റ്റോറിസിലെ ഫോട്ടോഗ്രാഫറാണ് അഖില്‍. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അഖില്‍.

അഖിലിന്റെ വാക്കുകള്‍;

ഫോണിലൂടെയും മറ്റുമാണ് ഭീഷണികള്‍ എത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചപ്പോള്‍ ഹിന്ദു ട്രെഡിഷന്‍ എന്ന വാക്ക് ഉപയോഗിച്ചതാണ് ചിലര്‍ ആയുധമാക്കുന്നത്. ഇതാണോ ഹിന്ദു ട്രെഡിഷന്‍ എന്ന് ചോദിച്ച് ഫോണില്‍ വിളിച്ച് തെറി പറയുകയാണ് ഒരു കൂട്ടര്‍. എന്റെ അമ്മയേയും സഹോദരിയെ പോലും ആക്ഷേപിക്കുന്ന തരത്തിലാണ് സംഭാഷണം.

അവരുടെ കല്യാണത്തിന് ഇത്തരം ഫോട്ടോസ് ഉണ്ടോയെന്നും വിളിക്കുന്ന വ്യക്തി ചോദിക്കുന്നു. ഇതിന് പിന്നാലെ നിന്നെ ആരെങ്കിലും കയറി തല്ലുകയോ ഇടിക്കുകയോ ചെയ്താല്‍ അവന് വീരശൃംഗല പട്ടം കൊടുക്കുമെന്നും പോലും ആളുകള്‍ പറയുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സംഭാഷണത്തില്‍ മോശം പദങ്ങളും ഉപയോഗിക്കുന്നുണ്ട്.

Exit mobile version