നാടുകാണി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ നാലുമാസമെടുക്കും; മന്ത്രി ജി സുധാകരന്‍

അതേസമയം വനം വകുപ്പിന്റെ സഹകരണത്തോടെ സമാന്തരമായി താല്‍ക്കാലിക പാത നിര്‍മ്മിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു

നാടുകാണി: പ്രളയത്തില്‍ തകര്‍ന്ന നാടുകാണി ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ നാലുമാസമെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. അതേസമയം വനം വകുപ്പിന്റെ സഹകരണത്തോടെ സമാന്തരമായി താല്‍ക്കാലിക പാത നിര്‍മ്മിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്‍ പാറകളാണ് റോഡില്‍ വീണു കിടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിട്ട് പതിനൊന്നുദിവസമായി. ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഒരു പാതയാണിത്.

നാടുകാണി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എട്ടുകിലോമീറ്റര്‍ ഭാഗത്താണ് കൂറ്റന്‍ പാറക്കല്ലുകളും മരങ്ങളും മണ്ണും വന്നടിഞ്ഞ് കിടക്കുന്നത്. ഇനി സ്‌ഫോടനം നടത്തിയിട്ട് വേണം റോഡില്‍ വിണുകിടക്കുന്ന പാറക്കല്ലുകള്‍ പൊട്ടിച്ചുമാറ്റാന്‍.

Exit mobile version