കവളപ്പാറയില്‍ ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും; ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്നെത്തും

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം.

ദുരന്ത ഭൂമിയില്‍ നിന്ന് ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 21 പേരെ കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്.

അതേസമയം മഴ കുറഞ്ഞത് തെരച്ചിലിന് ഏറെ സഹായകരമായിട്ടുണ്ട്. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. മന്ത്രി എകെ ബാലന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

Exit mobile version