2018 സാലറി ചലഞ്ച്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1205.18 കോടി രൂപ

6.9 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രളയ ധനസഹായമായി 10,000 രൂപ നല്‍കിയെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സാലറി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1205.18 കോടി രൂപ. വ്യക്തികളും സ്ഥാപനങ്ങളും വഴിയുള്ള സംഭാവന 2,675.71 കോടിയും, ഉത്സവബത്ത സംഭാവന ഇനത്തില്‍ 117.69 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് മദ്യസെസ് വഴി 308.68 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രളയ ധനസഹായമായി 10,000 രൂപ നല്‍കിയെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

7,37,475 പേര്‍ക്ക് അടിയന്തര സഹായമായി 457.23 കോടി രൂപയും തകര്ന്ന വീടുകളുടേയും കെട്ടിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ക്ക് 1318.61 കോടി രൂപ അനുവദിച്ചു.6,93,287 വീടുകള്‍ താമസയോഗ്യമാക്കി. മൂന്ന് ലക്ഷത്തോളം കിണറുകളും മറ്റ് ജലസ്‌ത്രോതസുകളും അണുവിമുക്തമാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version