ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ നേരിടാന്‍ അന്‍പോട് കൊച്ചി; നേതൃത്വം നല്‍കി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും

മഴയിലും ഉരുള്‍പ്പൊട്ടലിലും ദുരിതമനുഭവിക്കുന്ന ജില്ലകളിലെ ക്യാംപുകളിലേക്ക് ഇവര്‍ സഹായമെത്തിക്കും

കൊച്ചി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഇത്തവണയും നടന്‍ ഇന്ദ്രജിത്തിന്റെയും ഭാര്യ പൂര്‍ണ്ണിമയുടേയും നേതൃത്വത്തില്‍ അന്‍പോട് കൊച്ചി. മഴയിലും ഉരുള്‍പ്പൊട്ടലിലും ദുരിതമനുഭവിക്കുന്ന ജില്ലകളിലെ ക്യാംപുകളിലേക്ക് ഇവര്‍ സഹായമെത്തിക്കും.

ഇന്ദ്രജിത്തിനെയും പൂര്‍ണ്ണിമയെയും കൂടാതെ പാര്‍വതി, സരയു തുടങ്ങി നിരവധി താരങ്ങള്‍ അന്‍പോട് കൊച്ചിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് മഴക്കെടുതിയില്‍ ദുരിതം വിതച്ച ജില്ലകളിലെ ക്യാംപുകളിലേക്ക് ഇവര്‍ സഹായമെത്തിക്കുന്നത്. കടവന്ത്രയിലെ റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായുള്ള അന്‍പോട് കൊച്ചി പ്രവര്‍ത്തകരുടെ സേവനം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഇക്കൊല്ലവും എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് പ്രളയത്തെ നേരിടുന്നതെന്ന് ഇത്തരം കളക്ഷന്‍ സെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version