പ്രളയ ദുരിതങ്ങള്‍ക്ക് നടുവില്‍ ഇന്ന് സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍; ഇത്തവണ പെരുന്നാള്‍ ദുരിതാശ്വാസ ക്യാംപുകളില്‍

വടക്കന്‍ ജില്ലകളില്‍ പലയിടത്തുള്ള പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്‌കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും.

തിരുവനന്തപുരം: പ്രളയ ദുരിതങ്ങള്‍ക്ക് നടുവില്‍ ഇന്ന് സംസ്ഥാനം ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. മലബാറിലെ ഭൂരിഭാഗം ജനങ്ങളും ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത് ദുരിതാശ്വാസ ക്യാംപുകളിലായിരിക്കും. മറ്റുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരിക്കും.

വടക്കന്‍ ജില്ലകളില്‍ പലയിടത്തുള്ള പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്‌കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും. ആഘോഷങ്ങളുടേതല്ല, മറിച്ച് അതിജീവനത്തിന്റേതാണ് ഈ പെരുന്നാള്‍ എന്നാണ് ഓര്‍മ്മിപ്പിക്കുന്നത്.

സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞാണ് പെരുന്നാളിനെ വരവേല്‍ക്കാറുള്ളത്. എന്നാല്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമം നടന്നു വരികയാണ്. വിപണന കേന്ദ്രങ്ങളും മൂകമാണ്. പെരുന്നാളിന്റേതായ തിക്കോ തിരക്കോ മറ്റോ ഒന്നുമില്ല. എങ്കിലും ഒറ്റക്കെട്ടായി നിന്ന് വീണ്ടുമൊരു അതിജീവനത്തിനായി കൈകോര്‍ക്കുകയാണ് ഇന്ന് കേരള ജനത.

Exit mobile version