നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

കൊച്ചി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം രാത്രി 12 വരെ താത്കാലികമായി അടച്ചിടും. സിയാല്‍ വഴിയുള്ള വിമാന സര്‍വീസുകള്‍ തിരിച്ചുവിടുന്നു. എല്ലാ ലാന്‍ഡിങ്ങും ടേക്ക് ഓഫും താത്കാലികമായി നിര്‍ത്തിവച്ചു.

സിയാലിന് സമീപമുള്ള ചെങ്കല്‍തോട് നിറഞ്ഞ് റാംപ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.

Exit mobile version