ശക്തിയാര്‍ജിച്ച് മഴ; വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു

കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24)വാണ് മരിച്ചത്

തൃശ്ശൂര്‍: കനത്ത മഴയില്‍ സംസ്ഥാനത്ത് രണ്ടുമരണം. വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു. വയനാട്ടിലെ പനമരത്താണ് സംഭവം. കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24)വാണ് മരിച്ചത്. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരംവീണ് ഷോളയൂര്‍ ഊരിലെ കാര (50) മരിച്ചു.

സംസ്ഥാനത്ത് മഴ കനത്തതോടെ എങ്ങും വ്യാപകനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിക്കയിടങ്ങളും വെള്ളം കയറി. മൂന്നാറില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ടു. വടക്കന്‍ കേരളത്തിലും മഴയിലും കാറ്റിലും വ്യാപക നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version