അസഹ്യമായ വയറുവേദന: ചാവക്കാട് സ്വദേശിയുടെ വയറ്റില്‍നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 111 ആണികള്‍

തൃശൂര്‍: അസഹ്യമായ വയറുവേദനയുമായെത്തിയ രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 111 ഇരുമ്പ് ആണികള്‍. ചാവക്കാട് സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ആണികള്‍ പുറത്തെടുത്തത്. മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജിലാണ് അഞ്ചുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്.

മാസങ്ങളായി രോഗിക്ക് വേദന തുടങ്ങിയിട്ട്. പല ഡോക്ടര്‍മാരെയും മാറി മാറി കണ്ടെങ്കിലും വേദന സംഹാരികള്‍ കുറിച്ച് നല്‍കുകയായിരുന്നു. ഇതുകഴിച്ചിട്ടും വേദന കുറയാതെ വന്നതോടെയാണ് ഗവ. മെഡിക്കല്‍ കോളജിലെത്തിയത്. സംശയം തോന്നിയ ഡോക്ടര്‍മാര്‍ രോഗിയെ സ്‌കാനിംഗിന് വിധേയമാക്കിയതോടെയാണ് ആണികള്‍ വയറ്റിലുള്ള കാര്യം കണ്ടെത്തിയത്. രോഗി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു.

സര്‍ജറി വിഭാഗത്തിലെ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഡോ.പി.വി സന്തോഷ്, ഡോ. സേതു, ഡോ. ആനന്ദന്‍, ഡോ. സുനില്‍കുമാര്‍ എന്നിവര്‍ അടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തി ആണികള്‍ പുറത്തെടുത്തത്.

Exit mobile version