വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്‍ന്മാര്‍ ഇനിയും ഉണ്ട് ഐഎഎസുകാര്‍ക്കിടയില്‍; ബഷീറിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സംസ്ഥാനത്തെ ഐഎഎസുകാര്‍ക്കിടയില്‍ ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ ഇനിയും ഉണ്ടൊയെന്നും മന്ത്രി ചോദിച്ചു.

വെള്ളമടിച്ച് രാത്രി വണ്ടി ഓടിക്കുന്നത് മണ്ടന്‍ന്മാരാണ്. അത്തരം മണ്ടന്‍ന്മാര്‍ ഐഎഎസുകാര്‍ക്കിടയില്‍ ഇനിയും ഉണ്ട്. ഈ കാര്യം താന്‍ നേരത്തെ സൂചിപ്പിച്ചെന്നും ജി സുധാകരന്‍ പറഞ്ഞു.

ഐഎഎസുകാര്‍ എന്ന് പറഞ്ഞാല്‍ ദൈവമൊന്നും അല്ല, അവര്‍ മനുഷ്യര്‍ തന്നെയാണ്. ഐഎഎസ് എന്നത് ഒരു മത്സര പരീക്ഷ മാത്രമാണെന്നും ജി സുധാകരന്‍ പറഞ്ഞു.

Exit mobile version