സുപ്രീംകോടതി വിധി ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം, പുതിയ കാലത്തെ പുതിയ നിര്‍മ്മാണവുമായി മുന്നോട്ട്; ഉറപ്പുമായി മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി ജി സുധാകരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സ്വാഗതം ചെയ്ത് കുറിപ്പ് പങ്കുവെച്ചത്. പാലാരിവട്ടം പാലം – ഇന്നത്തെ സുപ്രിം കോടതി വിധി ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്കംഗീകാരം
അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂര്‍ണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണെന്ന് മന്ത്രി കുറിക്കുന്നു.

മെട്രോമാന്‍ ശ്രീധരന്‍ സാറിന്റെ റിപ്പോര്‍ട്ട്, മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്, പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് എന്നീ മൂന്ന് റിപ്പോര്‍ട്ടുകള്‍ തള്ളിയിട്ടാണ് ഹൈക്കോടതി പാലാരിവട്ടം പാലം വിഷയത്തില്‍ സ്റ്റേ ചെയ്തത്. 2100 ലധികം വിള്ളലുകളാണ് പാലത്തിലുണ്ടായിരുന്നത്. വിഷയത്തില്‍ അറിവുള്ള ഇ. ശ്രീധരന്‍ സാറിന്റെയും, മദ്രാസ് ഐഐടിയുടെയും പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടേയും പാലം പൊളിച്ചുപണിയണമെന്നുള്ള റിപ്പോര്‍ട്ട് തള്ളികളഞ്ഞിട്ട് കൊച്ചിയിലെ ചില സ്വകാര്യ എഞ്ചിനീയര്‍മാരുടെയും റിട്ടയേര്‍ഡ് എഞ്ചിനീയര്‍മാരുടെയും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണ് ആദ്യ ഘട്ടത്തില്‍ വിജയിച്ചതെന്നും ജി സുധാകരന്‍ കുറിക്കുന്നു.

9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാമെന്ന് ഇ ശ്രീധരന്‍ സാര്‍ അംഗീകരിക്കുകയും മന്ത്രിസഭയോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 18 കോടി രൂപയും അദ്ദേഹം ആദ്യം മുടക്കാമെന്നും ഉടനെ പണം ആവശ്യമില്ലെന്നും പറഞ്ഞു. അത് നടന്നിരുന്നെങ്കില്‍ പാലം പണി ഇപ്പോള്‍ പൂര്‍ത്തിയാകുമായിരുന്നു. പാലം പണിയുടെ വിലപ്പെട്ട 8 മാസക്കാലം തടസ്സപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്‌കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. അങ്ങനെയൊരു വിധി ഒരിക്കലും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കാരണം അത് എഞ്ചിനീയറിംഗ് പ്രൊഫഷണലിസത്തിനെതിരായിരുന്നു. എന്തായാലും ഇന്നത്തെ സുപ്രീംകോടതി വിധി പ്രൊഫഷണലിസം അംഗീകരിച്ചു. ഭരണപരമായ തീരുമാനം അംഗീകരിച്ചു. നിയമം ഉയര്‍ത്തിപ്പിടിച്ചു.

ഇതിന് വേണ്ടി വാദിച്ച വേണുഗോപാല്‍ അഡ്വക്കറ്റ് ജനറല്‍, പ്രത്യേകമായി ഈക്കാര്യത്തില്‍ ഇടപെട്ട ഗവണമെന്റ് പ്ലീഡര്‍ മനോജ്, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ സേവനങ്ങളെ പ്രത്യേകമായി വിലമതിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് പാലാരിവട്ടം പാലം പണിയുമായി മുന്നോട്ട് പോകാമെന്ന പരമോന്നത കോടതിയുടെ വിധി പിണറായി സര്‍ക്കാരിന്റേയും പൊതുമരാമത്ത് വകുപ്പിന്റേയും നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. ഈ ധാര്‍മ്മിക വിജയം ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരും വിനയാന്വിതരമാക്കുന്നു. പുതിയ കാലത്തെ പുതിയ നിര്‍മ്മാണവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പാലാരിവട്ടം പാലം – ഇന്നത്തെ സുപ്രിം കോടതി വിധി ഇടതു സർക്കാരിൻ്റെ നിലപാടുകൾക്കംഗീകാരം
അടിമുടി ബലക്ഷയമുള്ള പാലാരിവട്ടം പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച ഇന്നത്തെ സുപ്രീം കോടതിയുടെ വിധി എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണ്. മെട്രോമാൻ ശ്രീധരന്‍ സാറിന്‍റെ റിപ്പോര്‍ട്ട്, മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്, പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് എന്നീ മൂന്ന് റിപ്പോര്‍ട്ടുകൾ തള്ളിയിട്ടാണ് ഹൈക്കോടതി പാലാരിവട്ടം പാലം വിഷയത്തില്‍ സ്റ്റേ ചെയ്തത്. 2100 ലധികം വിള്ളലുകളാണ് പാലത്തിലുണ്ടായിരുന്നത്.
വിഷയത്തിൽ അറിവുള്ള ഇ. ശ്രീധരന്‍ സാറിന്റെയും, മദ്രാസ് ഐ.ഐ.ടിയുടെയും പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയർമാരുടേയും പാലം പൊളിച്ചുപണിയണമെന്നുള്ള റിപ്പോര്‍ട്ട് തള്ളികളഞ്ഞിട്ട് കൊച്ചിയിലെ ചില സ്വകാര്യ എഞ്ചിനീയര്‍മാരുടെയും റിട്ടയേർഡ് എഞ്ചിനീയര്‍മാരുടെയും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണ് ആദ്യ ഘട്ടത്തില്‍ വിജയിച്ചത്.
9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാമെന്ന് ഇ.ശ്രീധരന്‍ സാര്‍ അംഗീകരിക്കുകയും മന്ത്രിസഭയോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 18 കോടി രൂപയും അദ്ദേഹം ആദ്യം മുടക്കാമെന്നും ഉടനെ പണം ആവശ്യമില്ലെന്നും പറഞ്ഞു. അത് നടന്നിരുന്നെങ്കില്‍ പാലം പണി ഇപ്പോള്‍ പൂര്‍ത്തിയാകുമായിരുന്നു. പാലം പണിയുടെ വിലപ്പെട്ട 8 മാസക്കാലം തടസ്സപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. അങ്ങനെയൊരു വിധി ഒരിക്കലും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കാരണം അത് എഞ്ചിനീയറിംഗ് പ്രൊഫഷണലിസത്തിനെതിരായിരുന്നു. എന്തായാലും ഇന്നത്തെ സുപ്രീംകോടതി വിധി പ്രൊഫഷണലിസം അംഗീകരിച്ചു. ഭരണപരമായ തീരുമാനം അംഗീകരിച്ചു. നിയമം ഉയര്‍ത്തിപ്പിടിച്ചു.
ഇതിന് വേണ്ടി വാദിച്ച ശ്രീ വേണുഗോപാല്‍ അഡ്വക്കറ്റ് ജനറല്‍, പ്രത്യേകമായി ഈക്കാര്യത്തില്‍ ഇടപെട്ട ഗവണമെന്‍റ് പ്ലീഡർ ശ്രീ മനോജ്, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ സേവനങ്ങളെ പ്രത്യേകമായി വിലമതിക്കുന്നു. സംസ്ഥാന സർക്കാരിന് പാലാരിവട്ടം പാലം പണിയുമായി മുന്നോട്ട് പോകാമെന്ന പരമോന്നത കോടതിയുടെ വിധി പിണറായി സർക്കാരിൻ്റേയും പൊതുമരാമത്ത് വകുപ്പിൻ്റേയും നിലപാടുകൾക്കുള്ള അംഗീകാരമാണ്. ഈ ധാർമ്മിക വിജയം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരും വിനയാന്വിതരമാക്കുന്നു.
പുതിയ കാലത്തെ പുതിയ നിർമ്മാണവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.

Exit mobile version