എടിഎം കവര്‍ച്ചാ കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജറായി അഡ്വ ബിഎ ആളൂര്‍..! അന്യസംസ്ഥാനക്കാരോട് ആളൂരിന് എന്താ ഇത്ര സ്‌നേഹം, ചര്‍ച്ച ചെയ്ത് പോലീസ് വൃത്തങ്ങള്‍

അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട ഇത്തരം കേസുകളില്‍ ആളൂര്‍ ഹാജരാകുന്നത് പോലീസ് വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയാണ്

തൃശൂര്‍: ഒക്ടോബര്‍ 12ന് നഗരത്തെ ഞെട്ടിച്ച് ഇരുമ്പനത്തും കൊരട്ടിയിലും എടിഎം തകര്‍ത്ത് 35ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളായ പ്രതികളില്‍ 2 പേരെ പോലീസ് കേരളത്തില്‍ എത്തിച്ചു. മറ്റൊരു പ്രതിയായ പപ്പി ഡല്‍ഹി യിലെ ബൈക്ക് മോഷണ കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ് ഇയാളെ 14ന് കേരളത്തില്‍ എത്തിക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങി.

അഡ്വ ബിഎ ആളൂരാണ് ഇവര്‍ക്ക് വേണ്ടി ഇന്ന് ഹാജരായത്. ഇരുമ്പനത്തെ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. തൃപ്പൂണിത്തുറ എരൂര്‍ കവര്‍ച്ച കേസിലെ പ്രതി കള്‍ക്കുവേണ്ടി ഹാജരായതും ആളൂര്‍ ആണ്. പ്രതികളെ 23വരെ റിമാന്‍ഡില്‍ വിട്ടു.

എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നും ഈ പ്രതികള്‍ക്കു കേസില്‍ നേരിട്ടു ബന്ധം ഇല്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട ഇത്തരം കേസുകളില്‍ ആളൂര്‍ ഹാജരാകുന്നത് പോലീസ് വൃത്തങ്ങളില്‍ വന്‍ ചര്‍ച്ചയാണ്.

Exit mobile version