സനല്‍ കൊലപാതകം..! പ്രതി ഡിവൈഎസ്പി ഹരികുമാറും സുഹൃത്തും മധുര വിട്ടതായി ക്രൈംബ്രാഞ്ച്

നെയ്യാറ്റിന്‍കര: സനല്‍ കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണ സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍ ഹരികുമാര്‍ മധുര വിട്ടു എന്ന സൂചനയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്. ഹരികുമാറിനൊപ്പം സുഹൃത്ത് ബിനുവും ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സംഭവം നടന്ന് 6 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ ബന്ധുക്കള്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

നേരത്തെ വീട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതേസമയം ഹരികുമാര്‍ പോലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version