കുട്ടികളെ പൂട്ടിയിട്ട് യുവതിയെ ബലാത്സംഗത്തിനിരയാക്കി; ഭര്‍തൃ സഹോദരിയുടെ ഭര്‍ത്താവടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

ഭര്‍ത്തൃ സഹോദരിയുടെ ഭര്‍ത്താവും അയാളുടെ സഹോദരനും മറ്റൊരാളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്

ഹൈദരാബാദ്: യുവതിയെ ഭര്‍ത്തൃ സഹോദരിയുടെ ഭര്‍ത്താവടക്കം മൂന്നംഗ സംഘം ബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബാദിലെ പഹദിശരീഫിലാണ് ദാരുണ സംഭവം നടന്നത്. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്താണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിയുടെ ഭര്‍ത്താവ്. ഭര്‍ത്തൃ സഹോദരിയുടെ ഭര്‍ത്താവും അയാളുടെ സഹോദരനും മറ്റൊരാളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ മക്കളെ തൊട്ടടുത്ത മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Exit mobile version