തയ്യല്‍ക്കാരിയുടെ അരുംകൊല; പെന്‍ഷന് അപേക്ഷിക്കാന്‍ റേഷന്‍കാര്‍ഡ് നല്‍കാത്തതിലെ പക, സുകുമാരന്‍ നായരുടെ ഞെട്ടിക്കുന്ന മൊഴി

കൊല്ലം: കൊല്ലത്തെ തയ്യല്‍ക്കാരിയുടെ അരുംകൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവ് തന്നെ.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വടക്കേവിള പള്ളിമുക്കിലെ അജിതകുമാരി (48) തയ്യല്‍ക്കടയില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭര്‍ത്താവ് സുകുമാരന്‍ നായരെ പോലീസ് പിടികൂടി. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയാണ് താന്‍ അജിതകുമാരിയുടെ തയ്യല്‍കടയില്‍ എത്തിയതെന്ന് സുകുമാരന്‍ പോലീസിന് മൊഴി നല്‍കി.

വാര്‍ദ്ധക്യകാല പെന്‍ഷന് അപേക്ഷിക്കാന്‍ പല തവണ അജിതകുമാരിയോട് കാര്‍ഡിന് അപേക്ഷിച്ചിട്ടും കാര്‍ഡ് നല്‍കിയില്ല. ഒടുവില്‍ തന്റെ പേര് കാര്‍ഡില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അവസാനം മൂത്ത മകന്റെ വിവാഹ നിശ്ചയം അറിയിക്കുക കൂടി ചെയ്യാതിരുന്നതോടെ ദേഷ്യം കൂടി.

സംഭവദിവസം രാവിലെ കടയില്‍ നിന്നും കത്തി വാങ്ങിയ ശേഷം തയ്യല്‍കടയില്‍ ചെന്ന് കൃത്യം നിര്‍വഹിക്കുകയായിരുന്നു. പിന്നീട് ട്രെയിനില്‍ കയറി ചെന്നെയിലേക്ക് തിരികെയെത്തുകയും ചെയ്തു. പിന്നീട് സുഹൃത്തിന് വായ്പ കൊടുത്ത പണം തിരികെ വാങ്ങാനായി കൊട്ടാരക്കരയില്‍ എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

Exit mobile version