മൂന്ന് വയസുകാരിക്ക് നേരെ 40കാരന്റെ ലൈംഗികാക്രമണം; ഓടിച്ചിട്ട് പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാര്‍

അയല്‍വാസിയും ഗാര്‍ഡുമായ 40കാരന്‍ 3 വയസുകാരിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ന്യൂഡല്‍ഹി: നിര്‍ഭയ സംഭവത്തിന്റെ വാര്‍ഷികത്തില്‍ ദുഃഖം ഇരുണ്ടുകൂടിയ ഡല്‍ഹിയെ ഞെട്ടിച്ച് മൂന്നു വയസ്സുകാരിയായ പിഞ്ചു കുഞ്ഞിന് നേരെ 40 വയസ്സുകാരന്റെ ലൈംഗികാതിക്രമം. അയല്‍വാസിയും ഗാര്‍ഡുമായ 40കാരന്‍ 3 വയസുകാരിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലെ താഴത്തെ നിലയില്‍ കഴിയുന്ന ഗാര്‍ഡു കൂടിയായ 40 കാരന്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്.

സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസ് അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലാക്കി. സംഭവത്തെ തുടര്‍ന്ന് പീഡിപ്പിച്ച ആളെ പ്രദേശവാസികള്‍ ഓടിച്ചിട്ട് പിടികൂടി മര്‍ദ്ദനത്തിനിരയാക്കി.

തുടര്‍ന്ന് പോലീസ് പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സയ്ക്കു ശേഷം അറസ്റ്റു ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പോസ്‌കോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പെണ്‍കുഞ്ഞിന്റെ പിതാവ് കല്‍പ്പണിക്കാരനാണ്. അമ്മ വീട്ടുജോലികള്‍ക്ക് പോകുന്നയാളാണ്

Exit mobile version