മിസ്റ്റര്‍ മോഡി, സമ്പദ്ഘടന പാളം തെറ്റിയിരിക്കുന്നു; മാന്ദ്യത്തിന്റെ തീവണ്ടി പാഞ്ഞുവരുന്നത് കാണുന്നില്ലേ; ചോദ്യമെറിഞ്ഞ് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും എന്‍ഡിഎ സര്‍ക്കാരിന്റേയും സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പാളം തെറ്റിയെന്നും വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ കാലമാണെന്നും പ്രധാനമന്ത്രിയോട് പറഞ്ഞ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മിസ്റ്റര്‍ പിഎം, സമ്പദ്ഘടന പാളം തെറ്റിയിരിക്കുന്നു. ഈ തുരങ്കത്തില്‍ വെളിച്ചത്തിന്റെ ഒരു കണിക പോലും കാണാനില്ലെന്നാണു തോന്നുന്നത്. വെളിച്ചം കാണുന്നുണ്ടെന്നാണു താങ്കളുടെ കഴിവുകെട്ട ധനമന്ത്രി താങ്കളോടു പറയുന്നതെങ്കില്‍ എന്നെ വിശ്വസിക്കൂ, മാന്ദ്യത്തിന്റെ തീവണ്ടിയാണ് അതിവേഗത്തില്‍ പാഞ്ഞുവരുന്നത്- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ച് വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതിന്റെ സൂചന കൂടിയാണ് ഈ ട്വീറ്റ്.

Exit mobile version