കര്‍ണാടക വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താന്‍ നിര്‍ദേശം നല്‍കണം; ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി

സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ന്യൂഡല്‍ഹി; കര്‍ണാടക വിശ്വാസ പ്രമേയം ഉടന്‍ വോട്ടിനിടാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി.

അതെസമയം, വിശ്വാസ പ്രമേയത്തിന് മേല്‍ നടക്കുന്ന ചര്‍ച്ച ഇന്ന് തന്നെ പൂര്‍ത്തിയാകാന്‍ സാധ്യത ഉണ്ടെന്ന് സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടക്കും എന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി കോടതിയെ അറിയിച്ചു.ഇത് കണക്കിലേടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.

കര്‍ണാടകയില്‍ വിശ്വാസ പ്രമേയ വോട്ടെടുപ്പ് ഉടന്‍ നടത്താന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Exit mobile version