ഉത്തര്‍പ്രദേശില്‍ മിന്നലേറ്റ് മരിച്ചത് 32 പേര്‍; 20 വീടുകള്‍ തകര്‍ന്നു, സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

പതിമൂന്ന് ജില്ലകളിലാണ് ഇന്നലെ ശക്തമായ മിന്നലുണ്ടായത്

ലഖ്‌നൗ: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഉണ്ടായ ശക്തമായ മിന്നലില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 20 വീടുകള്‍ തകര്‍ന്നു. പതിമൂന്ന് ജില്ലകളിലാണ് ഇന്നലെ ശക്തമായ മിന്നലുണ്ടായത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. മിന്നലില്‍ പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാണ്‍പൂര്‍, ഫത്തേപ്പൂര്‍ എന്നിവിടങ്ങളില്‍ ഏഴുപേരും ഝാന്‍സിയില്‍ അഞ്ച്‌പേരുമാണ് മിന്നലേറ്റ് മരിച്ചത്. ഝലമില്‍ നാലും ഹമീര്‍പൂരില്‍ മൂന്നും ഘാസിയബാദില്‍ രണ്ടു പേരുമാണ് മരിച്ചത്. ദിയോറിയ, കുഷിനഗര്‍, ജാന്‍പൂര്‍, അംബേദ്കര്‍ നഗര്‍ പ്രതാപ്ഖര്‍, കാണ്‍പൂര്‍ ഡിഹട്ട്, ചിത്രകൂട്ട് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു.

Exit mobile version