‘നിലപാട് മാറ്റി മായാവതി’; വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്ത് കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യണം; ബിഎസ്പി എംഎല്‍എയ്ക്ക് നിര്‍ദേശം

കര്‍ണാടകയില്‍ നാളെ നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ബിഎസ്പി നേരത്തെ പറഞ്ഞിരുന്നു

ബാംഗ്ലൂര്‍; കര്‍ണാടക വിഷയത്തില്‍ നിലപാട് മാറ്റി ബിഎസ്പി അധ്യക്ഷ മായാവതി. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്ത് കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎല്‍എ എന്‍ മഹേഷിന് മായാവതി നിര്‍ദേശം നല്‍കി.

കര്‍ണാടകയില്‍ നാളെ നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ബിഎസ്പി നേരത്തെ പറഞ്ഞിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ബിഎസ്പി എംഎല്‍എ എന്‍ മഹേഷ് തന്നെയായിരുന്നു വ്യക്തമാക്കിയത്.

സഖ്യസര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പ് ദിവസം താന്‍ തന്റെ മണ്ഡലമായ കോല്ലെഗലില്‍ തന്നെയുണ്ടാകും, പാര്‍ട്ടി അധ്യക്ഷ തന്നോട് നിര്‍ദേശിച്ചിരിക്കുന്നത് അങ്ങനെയാണ് എന്ന് മഹേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version