‘ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവ’; രൂക്ഷമായി വിമര്‍ശിച്ച് കെസി വേണുഗോപാല്‍

വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി

കര്‍ണാടക: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും, കര്‍ണാടക ഗവര്‍ണര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. ഉച്ചക്ക് ഒന്നരയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞതിന് എതിരെ പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.

ഉച്ചക്ക് ഒന്നരയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് എന്ത് അവകാശത്തിന്റെ പേരിലാണ് ഗവര്‍ണര്‍ പറയുന്നതെന്നും, ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ആസൂത്രിതമായ നീക്കമാണെന്നും, അത് ഒരു കാരണവശാലും കോണ്‍ഗ്രസ്
അംഗീകരിക്കില്ലെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.

Exit mobile version