ഇഡി അറസ്റ്റ് ചെയ്താൽ ജയിലിൽ കിടന്നോളാം, പക്ഷെ വയ്യാതെ കിടക്കുന്ന അമ്മ അറിയരുത്; രാഹുൽ ഗാന്ധി തന്നോട് പറഞ്ഞെന്ന് കെസി വേണുഗോപാൽ

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യും എന്ന സംശയം ഉയർന്നപ്പോൾ അതിൽ പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി വെളിപ്പെടുത്തൽ. എഐസിസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ജയിലിൽ കിടന്നോളാം, പക്ഷേ ആശുപത്രിയിൽ കിടക്കുന്ന അമ്മ ഇക്കാര്യം അറിയരുത് എന്നു മാത്രമായിരുന്നു രാഹുൽ ഗാന്ധി തന്നോട് ആവശ്യപ്പെട്ടതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

ഇഡിയുടെ ചോദ്യം ചെയ്യലിന് കോൺഗ്രസ് എതിരല്ല. അതിൻറെ രീതിയോടാണ് എതിർപ്പെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര സ്വർണക്കടത്തുകേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാൻ ശ്രമിക്കുന്നു എന്ന ധാരണ മനഃപൂർവം പരത്തിയെന്നും ഇത്തരത്തിൽ സിപിഎമ്മിനെ സഹായിക്കുകയായിരുന്നു ബിജെപി സർക്കാർ ചെയ്തതെന്നും കെസി ആരോപിച്ചു.

ALSO READ- നൂപുർ ശർമയെ പിന്തുണച്ചതിന് തയ്യൽ കടയുടമയെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾ പിടിയിൽ; ഉദയ്പുരിൽ ഇന്റർനെറ്റ് റദ്ദാക്കി; വീഡിയോ കാണരുതെന്ന് പോലീസ്

തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം നിലച്ചതിനെ ചൂണ്ടിക്കാട്ടിയാണ് വിമർശനം. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ ഒന്നു വിളിച്ചു ചോദിക്കാൻ പോലും അന്വേഷണ ഏജൻസികൾ തയാറായില്ല.

ആരോപണങ്ങൾ എല്ലാം വിശ്വസിക്കുന്നില്ലെങ്കിലും അന്വേഷിക്കുന്നതിൽ എന്താണ് തെറ്റെന്നും കേരളത്തിലും ബിജെപിയുടെ ടാർഗറ്റ് കോൺഗ്രസ് തന്നെയാണെന്നും കെസി വേണുഗോപാൽ നേരെ ചൊവ്വേ പരിപാടിയിൽ പ്രതികരിച്ചു.

Exit mobile version