ആസാമിലെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട് കടുവ ഒളിച്ചിരുന്നത് വീട്ടിലെ കിടപ്പുമുറിയില്‍! അമ്പരപ്പില്‍ വീട്ടുകാര്‍, വൈറലായി ചിത്രം

ഭിത്തിയിലെ തുളയിലൂടെയാണ് അകത്ത് കിടക്കുന്ന കടുവയെ കാണാന്‍ സാധിക്കുന്നത്.

ദിസ്പുര്‍: ആസാമിലെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ കടുവ അഭയം തേടിയത് സമീപത്തെ വീട്ടിലെ കിടപ്പുമുറിയില്‍. ചൂട് തട്ടി പതുങ്ങി ഇരിക്കുന്ന കടുവയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. കാസിരംഗയിലെ ഹര്‍മതി മേഖലയിലെ ഒരു വീടിനുള്ളിലാണ് കടുവ കയറിയത്. ഭിത്തിയിലെ തുളയിലൂടെയാണ് അകത്ത് കിടക്കുന്ന കടുവയെ കാണാന്‍ സാധിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ആസാമിലെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍ ആണ്. ജനവാസകേന്ദ്രങ്ങള്‍ മാത്രമല്ല, കാസിരംഗ നാഷണല്‍ പാര്‍ക്കും വെള്ളത്തിനടിയില്‍ ആയി. ഇതേ തുടര്‍ന്ന് നിരവധി മൃഗങ്ങളാണ് ചത്തത്. ഇവിടെ നിന്നാണ് കടുവ രക്ഷപ്പെട്ടത്.

വെല്‍ഡ് ലൈഫ് ട്രസ്റ്റാണ് വീട്ടില്‍ കയറിയ കടുവയുടെ ചിത്രം ആദ്യം പുറത്തുവിട്ടത്. വീട്ടുകാര്‍ക്ക് ഇപ്പോള്‍ പരിചിതമാണ് ഈ കടുവയുടെ മുഖം. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടുവയെ തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.

Exit mobile version