പ്രതിപക്ഷ ബഹളം; കര്‍ണാടക നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു

വിപ്പ് ബാധകമെന്ന് സ്പീക്കറും, വിപ്പ് ബാധകമല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്ന് യെദ്യൂരപ്പയും പറഞ്ഞു.

ബാംഗ്ലൂര്‍; കര്‍ണാടക നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. മൂന്ന് മണിവരെയാണ് സഭ നിര്‍ത്തി വച്ചിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സഭ നിര്‍ത്തിവെച്ചത്. വിപ്പ് ബാധകമെന്ന് സ്പീക്കറും, വിപ്പ് ബാധകമല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്ന് യെദ്യൂരപ്പയും പറഞ്ഞു. തുടര്‍ന്ന് ബഹളം തുടങ്ങിയതോടെ സഭ നിര്‍ത്തി വയ്ക്കുകയായിരുന്നു.

വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കവേ വിപ്പ് ബാധകമാക്കണമെന്ന് ഭരണപക്ഷ അംഗമായ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഇന്ന് വരാത്ത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിപ്പ് ബാധകമാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ ഇതിനെ എതിര്‍ത്ത് ബിജെപി അംഗം യെദ്യൂരപ്പ സംസാരിച്ചു. വിപ്പ് ബാധകമല്ലെന്ന് കൃത്യമായി കോടതി പറഞ്ഞിട്ടുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. പിന്നാലെ സ്പീക്കര്‍ തന്റെ അധികാരങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു.

പിന്നാലെ സംസാരിച്ച സിദ്ധരാമയ്യ, വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടാതെ വിശ്വാസ വോട്ടെടുപ്പ് തേടിയിട്ട് കാര്യമില്ലെന്ന് പറഞ്ഞു. സുപ്രീംകോടതിയെ സമീപിച്ച് കൃത്യത വരുത്തിയതിന് ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. പിന്നാലെ പ്രതിപക്ഷം ബഹളം വെയ്ച്ചതോടെയാണ് സഭ നിര്‍ത്തി വച്ചത്.

അതെസമയം വിശ്വാസ വോട്ടെടുപ്പ് പരമാധി നീട്ടികൊണ്ട് പോവാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നാണ് ബിജെപി ആരോപിക്കുന്നത്.

Exit mobile version