പാര്‍ലമെന്റില്‍ ഹാജരാകാതെ മന്ത്രിമാര്‍; അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി; റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ എത്താത്ത മന്ത്രിമാര്‍ക്കെതിരെ വാളെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുവിവരങ്ങള്‍ വൈകുന്നേരത്തിന് മുമ്പ് നല്‍കണമെന്നും അതൃപ്തി പങ്കുവെച്ചതിനോടൊപ്പം പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്പ് നല്‍കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വെച്ചാണ് മോഡി ആവശ്യപ്പെട്ടതെന്നാണ് വിവരം. മന്ത്രിമാര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ എത്തുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്.

ഈ രീതി അനുവദിക്കില്ലെന്നും കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്പായി നല്‍കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Exit mobile version