നോക്കൂ കോണ്‍ഗ്രസ് പ്രചാരകനെ! മോഡിയുടെ അപരനെ കൂട്ടി ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപരനെ ഒപ്പംകൂട്ടി പുതു തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണു മോഡിയുടെ അപരനായ
അഭിനന്ദന്‍ പഥക് എന്നയാളെ കോണ്‍ഗ്രസ് പങ്കെടുപ്പിച്ചത്.

അടുത്തിടെയാണ് അഭിനന്ദന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുമ്പ്് ഇയാള്‍ ബിജെപിക്കായി തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നു. മോഡിയുടെ അപരനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു.

നോക്കൂ… ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നതാരാണെന്ന് കാണൂ… എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പോസ്റ്റ് ചെയ്തത്.

മോദിയെപ്പോലെ വേഷം ധരിച്ചാണ് അഭിനന്ദന്‍ പ്രചാരണത്തിനെത്തിയത്. മോദി ധരിക്കുന്ന തരത്തിലുള്ള ജാക്കറ്റില്‍ മുന്പുണ്ടായിരുന്ന താമര ചിഹ്നത്തിനു പകരം കൈപ്പത്തി ചിഹ്നമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിനന്ദന്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നുണ്ട്.

Exit mobile version