കേന്ദ്ര ബജറ്റ്: എല്ലാവര്‍ക്കും വൈദ്യുതി, പാചകവാതകം; വൈദ്യുതി വിതരണത്തിന് ഇനി ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതിയും

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് പ്രഖ്യാപനം ലോക്‌സഭയില്‍ പുരോഗമിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു വൈദ്യുതി ഗ്രിഡ് കൊണ്ടുവരും വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയില്‍, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും.

ഭാരത് മാല, സാഗര്‍മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും വൈദ്യുതിയും പാചകവാതകവും എല്ലാ ജനങ്ങള്‍ക്കും എത്തിക്കുമെന്നും കേന്ദ്രമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Exit mobile version