തോക്ക് ചൂണ്ടി ബൈക്ക് യാത്രക്കാരെ പരിശോധിച്ച സംഭവം; വിവാദമായതോടെ മോക്ഡ്രില്‍ ആണെന്ന വിശദീകരണവുമായി പോലീസ്

ബദൗന്‍ ജില്ലയിലെ വസിര്‍ഗഞ്ച് ഏരിയലില്‍ ആയിരുന്നു പോലീസ് ഇത്തരത്തില്‍ പരിശോധന നടത്തിയത്

ലഖ്നൗ: തോക്ക് ചൂണ്ടി ബൈക്ക് യാത്രക്കാരെ പരിശോധിച്ച യുപി പോലീസിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വസിരഞ്ച് പോലീസാണ് ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ തോക്കിന്റെ മുള്‍മുനയില്‍ നിര്‍ത്തി ചോദ്യം ചെയ്തത്.

എന്നാല്‍ ഈ പരിശോധനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വിവാദം ആവുകയായിരുന്നു. എന്നാലിപ്പോള്‍ തങ്ങള്‍ നടത്തിയത് മോക്ക്ഡ്രില്‍ ആണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പോലീസ്.

ഇത്തരം പരിശോധനകള്‍ നടക്കുന്ന സമയങ്ങളില്‍ അക്രമികള്‍ പലപ്പോഴും പോലീസിന് നേരെ വെടിയുതിര്‍ക്കാറുണ്ടെന്നും അതുകൊണ്ട് ഇതിനെതിരെയുള്ള ഒരു മുന്‍കരുതല്‍ നടപടിയായിട്ടാണ് ഇത്തരമൊരു പരിശീലനം നടത്തിയതെന്നും മുതിര്‍ന്ന പോലീസ് സൂപ്രണ്ട് അശോക് ത്രിപാഠി പറഞ്ഞു. ബദൗന്‍ ജില്ലയിലെ വസിര്‍ഗഞ്ച് ഏരിയലില്‍ ആയിരുന്നു പോലീസ് ഇത്തരത്തില്‍ പരിശോധന നടത്തിയത്.

Exit mobile version