ഒരു തുള്ളി വെള്ളത്തിനായ് നേട്ടോട്ടം ഓടി ചെന്നൈ നഗരം; റേഷന്‍ വെള്ളവും കിട്ടിയില്ല

ചെന്നൈ; ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ത്തി ജനങ്ങള്‍. വാഗ്ദാനങ്ങള്‍ പലതും നല്‍കിയെങ്കിലും ഒന്നു പ്രാബല്ല്യത്തില്‍ വന്നില്ല. ജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ വെള്ളം നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതും പാലിക്കപ്പെടാതെ വന്നപ്പോഴാണ് ജനങ്ങളുടെ പ്രഷേധം ശക്തമായത്.

ശുദ്ധ ജലത്തിനായുള്ള നെട്ടോട്ടത്തിലാണ് ചെന്നൈ ജനത. വെള്ളം കിട്ടാന്‍ പാത്രങ്ങളുമായി വലയുകയാണ് ഇവര്‍. ഈ സമസത്താണ് വെള്ളവും റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതും നടപ്പായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഡിഎംകെ ആണ് ചെന്നൈയിലെ തെരുവുതോറും പ്രതിഷേധം ഏറ്റെടുത്തിരിക്കുന്നത്. കാലവര്‍ഷം എത്തിയിട്ടും മഴ പെയ്യാത്തതാണ് ജലലഭ്യതയെ ബാധിച്ചിരിക്കുന്നതെന്ന് ജനത്തിന് അറിയാം. പക്ഷേ അവരെ രോഷാകുലരാക്കുന്നത് ജനം വലയുമ്പോള്‍ മന്ത്രിമാര്‍ക്ക് യഥേഷ്ടം ടാങ്കറില്‍ വെള്ളമെത്തുന്നു എന്നതാണ്.

വെള്ളത്തിന്റെ വില അറിയണമെങ്കില്‍ ചെന്നൈയില്‍ എത്തിയാല്‍മതി, അതാണ് ഇപ്പോള്‍ ചെന്നൈ നഗരത്തിന്റെ അവസ്ഥ. കാലവര്‍ഷം ചതിച്ചതോടെ ചെന്നൈ ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളും കുടിവെള്ള പ്രതിസന്ധിയിലാണ്. അതേസമയം പലസ്ഥലങ്ങളും മഴ ലഭിക്കാന്‍ വേണ്ടി പ്രത്ഥനയും പൂജയുമായി മുന്നോട്ട് പോവുകയാണ്.

Exit mobile version