വരള്‍ച്ചയില്‍ ആശ്വാസമേകി സ്‌റ്റൈല്‍ മന്നന്റെ ആരാധകര്‍; ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ളമെത്തിച്ച് നല്‍കി

കോടാമ്പാക്കം ഏരിയയിലുള്ള ആയിരക്കണക്കിനാളുകള്‍ക്കാണ് രജനി ആരാധകര്‍ ഇന്ന് വെള്ളമെത്തിച്ച് നല്‍കിയത്

ചെന്നൈ: വരള്‍ച്ച പിടിമുറുക്കിയിരിക്കുന്ന തമിഴ്‌നാട്ടില്‍ കുടിവെള്ളമെത്തിച്ച് നല്‍കി രജനികാന്ത് ആരാധകര്‍. വെള്ളം കിട്ടാതെ അലയുന്ന തമിഴ് ജനതയ്ക്ക് ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്ത്രമാണ് സൗജന്യമായി വെള്ളമെത്തിച്ച് നല്‍കിയത്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കോടാമ്പാക്കം ഏരിയയിലുള്ള ആയിരക്കണക്കിനാളുകള്‍ക്കാണ് രജനി ആരാധകര്‍ ഇന്ന് വെള്ളമെത്തിച്ച് നല്‍കിയത്. കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള പ്രവര്‍ത്തകരുടെ ഇടപെടല്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിന് സഹയാകമാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

തമിഴ്‌നാട്ടില്‍ വരള്‍ച്ച രൂക്ഷമായതോടെ മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ യാഗവും പ്രാര്‍ത്ഥനയും തുടരുകയാണ്. പേരൂരില്‍ ജലവിഭവത്തിന്റെ ചുമതലയുള്ള മന്ത്രി എസ്പി വേലുമണി യാഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ ഇടങ്ങളില്‍ മഴ പെയ്യുന്നതിനാണ് യാഗം നടത്തുന്നത്.

Exit mobile version