മോഡി സര്‍ക്കാരിനെ രാഷ്ട്രപതി പുകഴ്ത്തി പറയുമ്പോള്‍ മൈന്റു ചെയ്യാതെ രാഹുല്‍; സമയം കളഞ്ഞത് ഫോണ്‍ നോക്കിയിരുന്ന്

കോവിന്ദിന്റെ പ്രസംഗം ശ്രദ്ധിക്കാതെ 24 മിനിറ്റോളം രാഹുല്‍ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റില്‍ നയപ്രഖ്യാപനം നടത്തുമ്പോള്‍ പ്രസംഗം ശ്രദ്ധിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോവിന്ദിന്റെ പ്രസംഗം ശ്രദ്ധിക്കാതെ 24 മിനിറ്റോളം രാഹുല്‍ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോഡി ഗവണ്‍മെന്റിന്റെ പ്രധാന നേട്ടങ്ങള്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടയിലാണ് രാഹുല്‍ ശ്രദ്ധിക്കാതെ ഫോണില്‍ കളിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയും യുപിഎ ചെയര്‍പേഴ്‌സനുമായ സോണിയ ഗാന്ധി പ്രസംഗം ശ്രദ്ധിക്കുകയും ബെഞ്ചിന്‍ അടിക്കുകയും ചെയ്യുന്നുണ്ട്.

രാം നാഥ് കോവിന്ദ് ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെയും ബാലകോട്ട് വ്യോമാക്രമണത്തെയും കുറിച്ച് പരാമര്‍ശിച്ചതിന് ശേഷം സഭ മുഴുവനും കരഘോഷം മുഴക്കിയപ്പോള്‍ രാഹുല്‍ ഗാന്ധി തറയില്‍ തന്നെ നോക്കുകയായിരുന്നു.
മോഡി സര്‍ക്കാര്‍.

ശക്തവും സുരക്ഷിതവുമായ ഒരു ഇന്ത്യ സൃഷ്ടിച്ച് മുന്നോട്ട് പോവുകയാണെന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ സ്ത്രീകള്‍ ധാരാളം വന്നിട്ടുണ്ടെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Exit mobile version