‘ ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ’ ! ജന്മദിനത്തില്‍ രാഹുലിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി

49-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയാണ് മോഡി ആശംസ അറിയിച്ചത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ജന്മ ദിനത്തില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 49-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയാണ് മോഡി ആശംസ അറിയിച്ചത്.

ശ്രീ രാഹുല്‍ ഗാന്ധിക്ക് ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ജനതയെ രാഹുല്‍ ഗാന്ധി പ്രചോദിപ്പിച്ച അഞ്ച് അവസരങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസ് രാഹുലിന്റെ ജന്മദിനം ആഘോഷിച്ചത്.

Exit mobile version