കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി കാട്ടാന കൂട്ടത്തിന്റെ വിലാപയാത്ര! വീഡിയോ വൈറല്‍

സങ്കടം സഹിക്കാനാവാതെയോ മറ്റോ തുമ്പിക്കൈയില്‍ നിന്ന് കുട്ടിയാനയുടെ ജഡം ഊര്‍ന്നു വീഴുന്നതും വീഡിയോയില്‍ കാണാം.

ന്യൂഡല്‍ഹി: കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിന് കുറുകെ നടന്നു വരുന്ന ഒരാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സങ്കടം സഹിക്കാനാവാതെയോ മറ്റോ തുമ്പിക്കൈയില്‍ നിന്ന് കുട്ടിയാനയുടെ ജഡം ഊര്‍ന്നു വീഴുന്നതും വീഡിയോയില്‍ കാണാം.

പിന്നീട് അതിനെ സമാധാനിപ്പിക്കാനെന്ന പോലെ കൂട്ടത്തോടെ ആനകള്‍ വരുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുമ്പിക്കൈ കൊണ്ട് ആദ്യമെത്തിയ ആനയെ സാന്ത്വനിപ്പിക്കുന്ന മറ്റൊരാന. വീണ്ടും കുട്ടിയാനയുടെ ജഡവും തുമ്പിക്കൈയില്‍ ചുമന്ന് നീങ്ങുന്ന ആനകള്‍.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ആണ് വീഡിയോ
ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. സഹജീവിയുടെ വേര്‍പാട് സഹിക്കാനാവാതെ കൂട്ടത്തോടെ നീങ്ങുന്ന ആന കൂട്ടത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കണ്ടു കഴിയുമ്പോള്‍ അറിയാതെ കണ്ണ് നിറയുന്ന ഈ വീഡിയോ ഇന്ത്യയിലെ ഏതോ വനമേഖലയ്ക്ക് സമീപത്ത് നിന്നാണ് പ്രവീണ്‍ പകര്‍ത്തിയത്.

വീഡിയോ ഇപ്പോള്‍ തന്നെ പതിനായിരത്തിലധികം ലൈക്കുകള്‍ നേടി, ആറായിരത്തിലധികം പേര്‍ റീട്വീറ്റ് ചെയ്തു. മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും വേര്‍പാടിന്റെ വേദനയുണ്ടെന്ന് നമുക്കറിയാമെങ്കിലും ഈ ആനകളുടെ വിലാപയാത്ര നമ്മെ സങ്കടത്തിലാക്കുമെന്നത് തീര്‍ച്ച. മൃതശരീരം ഉപേക്ഷിക്കാനാവാതെ വീണ്ടുമതെടുത്ത് നീങ്ങുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ ഏവരുടെയും മനസ്സിനെ നിരാശപ്പെടുത്തും.

Exit mobile version