വരള്‍ച്ച മറ്റാന്‍ ഇനി പൂജ തന്നെ ; കര്‍ണ്ണാടകയില്‍ മഴ ലഭിക്കാന്‍ പ്രത്യേക ഹോമം നടത്തി മന്ത്രി

ശൃങ്കേരി: കര്‍ണ്ണാടകയില്‍ വരള്‍ച്ച രൂക്ഷമായതിനെത്തുടര്‍ന്ന് പ്രത്യേക പൂജ നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാര്‍. മതപുരോഹിതരുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെ ചിക്കമംഗുളൂരുവിലെ ശ്രീ ഋഷ്യശ്രിങ്കേശ്വര ക്ഷേത്രത്തിലായിരുന്നു ഹോമം. വരള്‍ച്ച രൂക്ഷമായതോടെ ഒട്ടുമിക്ക ജില്ലകളും വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കാവേരി, കൃഷ്ണരാജ സാഗര്‍, കബനി, ഹേമാവതിം ഹാരംഗി എന്നീ നദികളുടെ മൊത്തം ലൈവ് സ്റ്റോറേജ് നിലവില്‍ 13.93 ടിഎംസിഎഫ്ടി മാത്രമാണ്. ‘ഞങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലാണ്. മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുക മാത്രമാണ് ഏക വഴിയെന്ന് ശിവകുമാര്‍ പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യ്തു.

കാലവര്‍ഷം വൈകിയതോടെ രൂക്ഷമായ വരള്‍ച്ചയാണ് കര്‍ണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങള്‍
നേരിടുന്നത്. ചില പ്രദേശങ്ങളില്‍ കുടിവെള്ളം പോലും ലഭ്യമല്ല. കാലം തെറ്റി വരുന്ന കാലവര്‍ഷം കാരണം പല പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു.

Exit mobile version