മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ എയര്‍ഹോസ്റ്റസിനെ കാമുകനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു; കേസ്

മുംബൈ അന്ധേരിയില്‍ ഗോനി നഗറിലെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം

മുംബൈ: മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി എയര്‍ ഹോസ്റ്റസിനെ കാമുകനും സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മുംബൈ അന്ധേരിയില്‍ ഗോനി നഗറിലെ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്.

സ്വപ്നില്‍ ബോബോധിയ (25) എന്ന യുവാവും സുഹൃത്തും ചേര്‍ന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. സ്വപ്നില്‍ ബോബോധിയ ഗോനി നഗറില്‍ സുഹൃത്തിനൊപ്പം പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയാണ്. പ്രണയം നടിച്ച് യുവതിയെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഒരു കുപ്പി മദ്യം കുടിപ്പിച്ച് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു.

അബോധാവസ്ഥയിലായിരുന്ന യുവതി അടുത്ത ദിവസം ഉറക്കം ഉണര്‍ന്നപ്പോഴാണ് ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ പോലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version