പ്രധാനമന്ത്രിയായി മോഡി അധികാരമേല്‍ക്കുന്നത് ടിവിയില്‍ കണ്ട് ഒബാമ! വ്യാജ പ്രചാരണവുമായി സംഘപരിവാര്‍; പൊളിച്ച് കൈയ്യില്‍ കൊടുത്ത് സോഷ്യല്‍മീഡിയ

എന്നാല്‍, ഈ ചിത്രം വ്യാജമാണെന്ന് സോഷ്യല്‍മീഡിയ തന്നെ തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ.! ഈ വ്യാജചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. അമേരിക്കയിലിരുന്ന് ഒബാമ പോലും മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിച്ചിരുന്നത്. എന്നാല്‍, ഈ ചിത്രം വ്യാജമാണെന്ന് സോഷ്യല്‍മീഡിയ തന്നെ തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ന്യൂയോര്‍ക് ടൈംസ് ഫോട്ടോഗ്രാഫറായ ഡൗഗ് മില്‍സ് 2014 ജൂണ്‍ 26ന് എടുത്തതാണ്. അദ്ദേഹം ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, മിനാപൊളിസിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലിരുന്ന് അന്ന് പ്രസിഡന്റായിരുന്ന ഒബാമ അമേരിക്ക-ജര്‍മ്മനി ലോകകപ്പ് മത്സരം കാണുന്ന ചിത്രമാണിത്.

ചിത്രത്തിലെ ടിവിയില്‍ മത്സരത്തിന് പകരം മോഡിയുടെ ചിത്രം എഡിറ്റ് ചെയ്തുള്ള് വ്യാജചിത്രം സോഷ്യല്‍മീഡിയയില്‍ ഹിറ്റായെങ്കിലും സംഭവം പൊളിഞ്ഞതോടെ ഷെയര്‍ ചെയ്തവരെല്ലാം നാണംകെട്ടിരിക്കുകയാണ്. ഹരിയാന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ള മോഡിയുടെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചതും.

Exit mobile version