ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി

പതിമൂന്ന് പേരാണ് സംഭവ സമയം വിമാനത്തിലുണ്ടായിരുന്നത്

അസം: ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. അസമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്ക് യാത്ര തിരിച്ച എഎന്‍ 32 വിമാനമാണ് കാണാതായത്. പതിമൂന്ന് പേരാണ് സംഭവ സമയം വിമാനത്തിലുണ്ടായിരുന്നത്. ഉച്ചക്ക് ഒരു മണിക്ക് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കാണാതായ വിമാനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചു.

Exit mobile version