ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി മെയ് 30ന് സത്യപ്രതിജ്ഞ ചെയ്യും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കരസ്ഥമാക്കിയ ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്യും

അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കരസ്ഥമാക്കിയ ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷ നേതാവ് ഉമ്മരൂദീ വെങ്കടേശ്വരലുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സാഹചര്യത്തില്‍ മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു രാജിവെക്കാനൊരുങ്ങി. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 102 സീറ്റ് നേടിയാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ രൂപീകരിച്ചത്. അന്ന് കേവലം 67 സീറ്റുകള്‍ നേടിയാ വൈഎസ് ആര്‍ കോണ്‍ഗ്രസാണ് ഇപ്പോള്‍ അതിശയിപ്പിക്കുന്ന നേട്ടം കൈവരിച്ചത്. ആകെയുള്ള 25 ലോക്സഭാ മണ്ഡലങ്ങളില്‍ 24 ലും വൈഎസ്ആറാണ് ലീഡ് ചെയ്യുന്നത്

Exit mobile version