എക്സിറ്റ് പോളുകളില്‍ നിരാശരാവരുത്; നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല! കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസ വാക്കുമായി രാഹുല്‍ ഗാന്ധി

എക്സിറ്റ്പോളിനു പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസ വാക്കുമായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.

ന്യൂഡല്‍ഹി: എക്സിറ്റ്പോളിനു പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസ വാക്കുമായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.

അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഭയപ്പെടരുത്, കാരണം നിങ്ങള്‍ സത്യത്തിന് വേണ്ടിയാണ് പോരാടുന്നത്. എക്സിറ്റ്പോളുകളുടെ വ്യാജ പ്രൊപഗണ്ടകളില്‍ നിരാശരാവരുത്. നിങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല. രാഹുല്‍ഗാന്ധി പ്രവര്‍ത്തകരോട് പറയുന്നു. എക്സിറ്റ്പോള്‍ ഫലം പുറത്തു വന്നതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്.

എന്നാല്‍ എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയിരുന്നു.

Exit mobile version